Idukki

ഇടുക്കി മുതിരപ്പുഴയാറില്‍ വിനോദസഞ്ചാരി കാല്‍ വഴുതി വീണു : തെരച്ചില്‍ തുടരുന്നു

ഇടുക്കി: ശ്രീനാരായണപുരത്ത് മുതിരപ്പുഴയാറില്‍ വിനോദസഞ്ചാരിയെ കാല്‍ വഴുതി വീണ് കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തില്‍പ്പെട്ടത്.

ചുനയംമാക്കല്‍ ചുരത്തിന് സമീപത്ത് വച്ച്‌ കാല്‍ വഴുതി വീഴുകയായിരുന്നു. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

കാണാതായ ഇയാള്‍ക്കായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും പ്രദേശവാസികളും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button
error: Content is protected !!