Vannappuram
വെണ്‍മറ്റം പാടശേഖരത്തില്‍ ഒറ്റഞാര്‍ നടീല്‍ ഉദ്ഘാടനം


വണ്ണപ്പുറം: പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സഹകരണത്തോടെ സമഗ്ര നെല്‍കൃഷി വികസനം, സുഭിക്ഷം സുരക്ഷിതം എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വെണ്‍മറ്റം പാടശേഖരത്തില്‍ നടപ്പാക്കുന്ന ഒറ്റഞാര്‍ കൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് ഭാസ്‌കര്‍ നിര്‍വഹിച്ചു. ഇളംദേശം ബ്ലോക്ക് മെമ്പര്‍ ഷൈനി സന്തോഷ്, കൃഷി അസിറ്റന്റ് ഡയറക്ടര്‍ ഡീന എബ്രാഹം, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
