Karimannur

കെട്ടിടങ്ങള്‍ പുതുക്കിയാല്‍ വിവരം പഞ്ചായത്തില്‍ അറിയിക്കണം

കരിമണ്ണൂര്‍ : പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കെട്ടിടങ്ങളുടെ തറവിസ്തീര്‍ണത്തലോ ഉപയോഗക്രമത്തിലോ,പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും കെട്ടിടം പുതുക്കിപ്പണിയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം.അറിയിപ്പ് ലഭ്യമാക്കുന്നതില്‍ വീഴ്ച്ച വരുത്തിയവരെ പിഴ കൊടുക്കാതിരിക്കുന്നതില്‍ നിന്നും ജൂണ്‍ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. 9ബി ഫോമില്‍ സിറ്റിസന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ നേരിട്ടോ അറിയിക്കാം. കെട്ടിടത്തിന്റെ വിവരങ്ങള്‍ സംബന്ധിച്ച് സംശയമുളള ഉടമകള്‍ക്ക പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തി സമയത്ത് നേരിട്ടു ബന്ധപ്പെടാമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!