Vannappuram

പട്ടയക്കുടിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

വണ്ണപ്പുറം: പട്ടയക്കുടിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പട്ടയക്കുടി കാപ്പിലോരം മോഹനന്‍, കട്ടക്കയം സന്തോഷ്, പ്ലാമൂട്ടില്‍ ജിമ്മിച്ചന്‍, കൊച്ചുപുരയ്ക്കല്‍ അച്ചന്‍കുഞ്ഞ് എന്നിവരുടെ പുരയിടത്തിലെ കൊടി, കാപ്പി, വാഴ, കൊക്കോ, തെങ്ങ്, കമുക് ഉള്‍പ്പെടെയുള്ള കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. ഇവരുടെ വീട്ടു മുറ്റം വരെ കാട്ടാനകള്‍ എത്തിയിരുന്നു.  ആളുകള്‍ക്ക് അപായം ഉണ്ടായില്ല. കാട്ടു പന്നിയും കുരങ്ങും കൃഷി നശിപ്പിക്കുന്ന ഇവിടെ കാട്ടാന ശല്യം കൂടി ആയതോടെ കര്‍ഷകര്‍ ആകെ ആശങ്കയിലാണ്. കാട്ടു മൃഗങ്ങളെ നിയന്ത്രിക്കാന്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!