National

2040തോടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണം, ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുത്ത് ഇസ്രോ; വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണമെന്നും നരേന്ദ്ര മോദി നിർദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങൾ അയക്കണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു.  മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാനാണ് ഇസ്രൊയ്ക്ക് നിർദ്ദേശം. ഗൻയാൻ പദ്ധതി അവലോകന യോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.

Related Articles

Back to top button
error: Content is protected !!