Uncategorized

ജയില്‍ ദിനാഘോഷം: സമാപന സമ്മേളനം നടത്തി

മുട്ടം: സംസ്ഥാന ജയില്‍ വകുപ്പ് സംഘടിപ്പിക്കുന്ന ജയില്‍ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മുട്ടം ജില്ലാ ജയിലിലെ ആഘോഷം ആദ്യ ദിവസം ചൊവ്വാഴ്ച ജയില്‍ ഓഡിറ്റോറിയത്തില്‍ നടത്തി. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ സിറാജുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജയിന്‍ സുപ്രണ്ട് എസമീര്‍, മുട്ടം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രീന്‍സ് ജോസഫ്, ഗവ. മുട്ടം പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ മായ ബെന്‍, ഫാ. ജെയിംസ് പൊരുന്നോലില്‍, ജയില്‍ അസിസ്റ്റന്റ് സുപ്രണ്ട് വി.എന്‍.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബുധനാഴ്ച നടന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. മധ്യ മേഖല ഡിഐജി പി.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജയില്‍ സൂപ്രണ്ട് സമീര്‍,ദേവികുളം സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ജി രാജശേഖരന്‍ നായര്‍,പീരുമേട് സബ് ജയില്‍ സൂപ്രണ്ട് രാജേഷ് ,ജില്ലാ ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ ഷിജോ തോമസ് – മുന്‍ സുപ്രണ്ട് എസ് ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഡി.ഐ.ജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

 

Related Articles

Back to top button
error: Content is protected !!