Karimannur

സംസ്‌കാരിക സദസ് സംഘടിപ്പിച്ചു

കരിമണ്ണൂര്‍: കൈരളി സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ മാധ്യമ സെമിനാറും കവിയരങ്ങും സംഘടിപ്പിച്ചു. ‘വര്‍ത്തമാന കാലഘട്ടത്തിലെ മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. അരുണ്‍ കുമാര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടത്തിയ കവിയരങ്ങില്‍ തൊമ്മന്‍കുത്ത് ജോയി, അനുകുമാര്‍ തൊടുപുഴ, അജയ് വേണു പെരിങ്ങാശേരി, പ്രമോദ് വണ്ണപ്പുറം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ കൈരളി സംസ്‌കാരിക വേദി പ്രസിഡന്റ് എന്‍.ആര്‍. നാരായണന്‍ അദ്ധ്യക്ഷനായി. പി.കെ. ശിവദാസന്‍, കെ.ജെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ മത്സരങ്ങള്‍, നൃത്ത പരിപാടികള്‍, ഓണക്കോടി വിതരണം എന്നിവയും നടത്തി.

Related Articles

Back to top button
error: Content is protected !!