ChuttuvattomVannappuram

വനത്തിൽ അകപ്പെട്ട യുവാക്കളെ രക്ഷിച്ച് കാളിയാർ പോലീസ്

വ​ണ്ണ​പ്പു​റം: കോ​ട്ട​പ്പാ​റ​യി​ൽ മ​ഞ്ഞു കാ​ണാ​നെ​ത്തി​യ യു​വാ​ക്ക​ൾ വ​ഴി തെ​റ്റി വ​ന​മേ​ഖ​ല​യി​ൽ അ​ക​പ്പെ​ട്ടു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​വ​ന്ത് (19) സ്റ്റാ​ൻ​സി​ൻ (20) എ​ന്നി​വ​രാ​ണ് വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട​ത്. ഇന്നലെ (ബുധനാഴ്ച്ച) പു​ല​ർ​ച്ചെ​ വ​ഴി തെ​റ്റി​യെ​ത്തി​യ ഇ​വ​ർ വ​ന​ത്തി​ൽനി​ന്നു പു​റ​ത്തു​ക​ട​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ഹെ​ല്പ് ലൈ​ൻ നമ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽനി​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നീ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ നാ​ല​ര​യോ​ടെ ഇ​വ​രെ ക​ണ്ടെ​ത്തി. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഇ​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രു​ഷ​യും ഭ​ക്ഷ​ണ​വും ന​ൽ​കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി അ​വ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. ​

വ​ന​മേ​ഖ​ല​യി​ൽ അ​ക​പ്പെ​ട്ട യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​ളി​യാ​ർ പോ​ലീ​സ് വ​നം​വ​കു​പ്പി​ൻറെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ ​ഷി​ജി കെ.​പോ​ൾ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ബി​ൻ സി​ദ്ധി​ഖ്, അ​യ്യ​പ്പ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ർ​ത്ത​നം. പു​ല​ർ​ച്ച കോ​ട്ട​പ്പാ​റ​യി​ൽ നി​ന്നു​ള്ള മ​ഞ്ഞി​ൻറെ ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​ണ് ഒ​ട്ടേ​റെ സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​പ​ക​ടസാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​നം​വ​കു​പ്പ് ഇ​വി​ടേ​യ്ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞി​രു​ന്നു.

Related Articles

Back to top button
error: Content is protected !!