Idukki

കാമാക്ഷി പഞ്ചായത്തിന്റെ ജലബജറ്റ് പ്രകാശനം ചെയ്തു

കാമാക്ഷി : ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കാമാക്ഷി പഞ്ചായത്തിന്റെ ജലബജറ്റ് പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു. ആര്‍.ഡി.എം.) എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്തിന്റെ ജല ബജറ്റ് തയ്യാറാക്കിയത്. ജലബജറ്റ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഇടുക്കി ബ്ലോക്കില്‍ ആദ്യമായി ബജറ്റ് പ്രകാശനം ചെയ്യുന്ന പഞ്ചായത്താണ് കാമാക്ഷി.ബ്ലോക്ക് പഞ്ചായത്തിന്റെ ജലബജറ്റ് കഴിഞ്ഞ ദിവസം ജല വിഭവമന്ത്രി പ്രകാശനം ചെയ്തിരുന്നു.

പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അനുമോള്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ജലബജറ്റിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.കാമാക്ഷി പഞ്ചായത്തിന്റെ ജല ലഭ്യതയും ഉപഭോഗവും ശാസ്ത്രീയമായി മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ജലബജറ്റ് സഹായിക്കുമെന്ന് രാജി ചന്ദ്രന്‍ പറഞ്ഞു.ഹരിതകേരളം പ്രതിനിധി സി.എ. സജീവന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് ,വൈസ് പ്രസിഡന്റ് റജി മുക്കാട്ട്,പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!