Karimannur

കരിമണ്ണൂര്‍ സ്‌കൂളില്‍ രക്ഷകര്‍തൃ പൊതുയോഗം സംഘടിപ്പിച്ചു

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷകര്‍തൃ പൊതുയോഗവും രക്ഷകര്‍തൃ സമിതി രൂപീകരണവും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ സജി മാത്യു ആമുഖപ്രഭാഷണം നടത്തി. പി.ടി.എ സെക്രട്ടറി ബിജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, സീനിയര്‍ ടീച്ചര്‍ മേരി പോള്‍, അധ്യാപകരായ മിനി എ. ജോണ്‍, കെ. യു. ജെന്നി, സോജന്‍ അബ്രഹാം, ബിജു ചെറിയാന്‍, സാജു ജോര്‍ജ്, റെക്സി റ്റോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!