Karimannur

കരിമണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് വിജയം

കരിമണ്ണൂര്‍: കരിമണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. 13ല്‍ 12 സീറ്റും യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫില്‍ നിന്നും വി.എം അനില്‍കുമാര്‍, ജീസ് ആയത്തുപാടം, ജോസ് മാത്യു കുന്നപ്പിള്ളില്‍, സക്കീര്‍ വി.എ, ബൈജു വറവുങ്കല്‍, കെ.വി തോമസ് , ബേബി തോമസ്, ജോസ്മി സോജന്‍, ഡെയ്സി ജോര്‍ജ്, ബിനിമോള്‍ തോമസ് , പി.കെ ശിവന്‍കുട്ടി, ടോജോ പോള്‍ എന്നിവരാണ് വിജയിച്ചത്. എല്‍.ഡി.എഫ് പാനലില്‍ നിന്ന് ഡി.ദേവസ്യ വിജയിച്ചു. ആകെയുള്ള 11,316 വോട്ടര്‍മാരില്‍ 5396 പേര്‍ വോട്ട് രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!