Kerala

കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നു;നിര്‍മല സീതാരാമന്‍

തിരുവന്തപുരം: കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യസമയത്ത് പണം നല്‍കുന്നുണ്ട്.കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.വിധവ- വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഉള്ള തുക നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!