Idukki

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം നാളെ ഉടുമ്പന്നൂരില്‍

തൊടുപുഴ: റീ ബില്‍ഡ് കേരളാ ഫണ്ട് ഉപയോഗിച്ച് നിസഹായരായ കൃഷിക്കാരെ അവരുടെ കൃഷിഭൂമിയില്‍ നിന്നും പ്രലോഭന തന്ത്രങ്ങളിലൂടെ പുറത്താക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കൈതപ്പാറ, കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളടക്കം സംസ്ഥാനത്ത് പലഭാഗത്തും ഇത്തരത്തിലുള്ള നടപടിക്ക് വനംവകുപ്പ് ആരംഭംകുറിച്ചിട്ടുണ്ട്. . ഇതിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് നാളെ ഉടുമ്പന്നൂരിലെ പെരിങ്ങാശേരിയില്‍ നിന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ ജാഥ സംഘടിപ്പിക്കും. വൈകുന്നേരം 5ന് പാറേക്കവലയില്‍ നിന്നും നൂറുകണക്കിന് കൃഷിക്കാരുടെ പ്രകടനത്തോടു കൂടിയാണ് ഉടുമ്പന്നൂര്‍ ടൗണില്‍ സമാപന സമ്മേളനം നടത്തപ്പെടുന്നത്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ: പി. സി. ജോസഫ് എക്‌സ്. എം.എല്‍.എ. ക്യാപ്റ്റനും, അഡ്വ: റോയി വാരികാട്ട്, എം. ജെ. ജോണ്‍സണ്‍, അഡ്വ: ഷാജി തെങ്ങുംപിള്ളില്‍, കെ. കെ. ഷംസുദ്ദീന്‍, സി. റ്റി. ഫ്രാന്‍സീസ്,, ജോസ് നെല്ലിക്കുന്നേല്‍, ലിയോ കുന്നപ്പിള്ളി, ബെന്നി എടാട്ട് തുടങ്ങിയവര്‍ ജാഥാ അംഗങ്ങളും ആയിരിക്കും.

Related Articles

Back to top button
error: Content is protected !!