Chuttuvattom

തോട്ടുംങ്കര-ചള്ളാവയല്‍ റോഡ് അടിയന്തരമായി നന്നാക്കണം കേരള കോണ്‍ഗ്രസ്

മുട്ടം: തോട്ടുംങ്കര-ചള്ളാവയല്‍ റോഡ് അടിയന്തരമായി നന്നാക്കണം കേരള കോണ്‍ഗ്രസ്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന മുന്‍പ് പഞ്ചായത്തും ജനങ്ങളുമായിട്ടുണ്ടാക്കിയ കരാര്‍ പാലിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം പൈപ്പ് ഇട്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ ടാര്‍ ചെയ്ത് കൊടുക്കാമെന്നാണ് കരാര്‍ ഇത് പാലിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളായി മുന്നോട്ടുപോകുമെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ് പറഞ്ഞു. മണ്ഡലം പ്രിസിഡന്റ് അഗസ്റ്റിന്‍ കള്ളികാട്ട് അധ്യക്ഷ വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിന്‍,കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ദേവസ്യ, റ്റി.എച്ച് ഈസ,രഞ്ജീത്ത് മനപ്പുറത്ത് ജോബി തീക്കുഴിവേലില്‍,സണ്ണി ആരനോലിക്കല്‍, പൗലോസ് പൂച്ചക്കുഴി, മത്തച്ഛന്‍ വളവനാട്ട്, അഡ്വ. ജെറിന്‍ കാരശ്ശേരി,ഡേവിഡ് വണ്ടന്‍ബ്രായില്‍, ബിന്‍സ് വട്ടപ്പലം,സന്തൂ കാടന്‍കാവില്‍,
ബിബിന്‍ പാമ്പയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!