സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും;ടിപിആർ 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ


കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.നിലവിൽ ടിപിആർ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇതുൾപ്പെടെ നിയന്ത്രണങ്ങൾക്കായുള്ള ടിപിആർ സ്ലാബുകൾ പുനക്രമീകരിച്ചു. ടിപിആർ ആറുവരെ എ കാറ്റഗറിയും ആറു മുതൽ 12 വരെ ബിയും 12 മുതൽ 18 വരെ സി കാറ്റഗറിയുമായാണ് പുനക്രമീകരിച്ചിരിക്കുന്നത്.ടിപിആർ പ്രതീക്ഷിച്ചപോലെ താഴാത്തതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
