National

നമ്മുടെ പ്രവാസി സമൂഹത്തിൻറെ സാങ്കേതിക വൈദഗ്ദ്ധ്യം കേരളം പ്രയോജനപ്പെടുത്തണം:പി.ജെ ജോസഫ്

ലണ്ടൻ : വലിയ തോതിൽ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ഉള്ള ഒരു കാലഘട്ടവും പശ്ചാത്തലവും ഇന്ന് നില നിൽക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രഫഷണൽ മികവുകൾ കേരളത്തിൻറെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസ്‌താവിച്ചു.യു.കെ യിലെ ബർമിങ്ഹാം കവെൻട്രിയിൽ നടന്ന പ്രവാസി കേരളകോൺഗ്രസ് [യു.കെ ] നേതൃസംഗമം വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമെന്യ കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. സർക്കാരുകൾ മാറി മാറി വരുമ്പോഴും, സമഗ്ര വികസനം ദ്രുതഗതിയിൽ തുടർ പ്രക്രിയയായി മുൻപോട്ടു പോകണമെങ്കിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.

ചടങ്ങിൽ കേരളകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. മണ്മറഞ്ഞു പോയ പാർട്ടിയുടെ സ്ഥാപക നേതാക്കളുടെ ഓർമ്മകൾക്ക് മുന്നിൽ യോഗം ആദരം അർപ്പിച്ചു. മോൻസ് ജോസഫ് എം ൽ എ, മുൻ എം പി കെ ഫ്രാൻസിസ് ജോർജ് , മുൻ എം ൽ എ തോമസ് ഉണ്ണിയാടൻ ,അപു ജോൺ ജോസഫ് , എം മോനിച്ചൻ തുടങ്ങിയവർ വീഡിയോ കോൺഫ്രൻസിലൂടെ അഭിവാദ്യം ചെയ്‌തു.പ്രവാസി കേരളകോൺഗ്രസ് യു.കെ യുടെ പ്രസിഡണ്ടായി ബിനോയി പൊന്നാട്ട് , ജനറൽ സെക്രട്ടറിയായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു ഇളംതുരുത്തിൽ [ട്രഷറർ ] , ജോസ് പരപ്പനാട്ട് [വൈസ് പ്രസിഡന്റ് ] , ജോർജ്‌ പ്ലാളലിക്കൽ [ജോയിൻറ് സെക്രട്ടറി ] എന്നിവരെയും തെരഞ്ഞെടുത്തു.

ബിറ്റാജ് അഗസ്റ്റിൻ [കൾച്ചറെൽ ആക്റ്റ് വിറ്റിസ് ], ലാലു സ്കറിയ [പ്രൊഫെഷണൽ കോൺഗ്രസ് ], തോമസ് ജോണി [സോഷ്യൽ മീഡിയ ] , സിബി കാവുകാട്ട് [ചാരിറ്റി ], റീജിയൻ കോഡിനേറ്റർ മാരായി സൈജു വേലംകുന്നേൽ [ലിവർപൂൾ ], സോണി ലൂക്ക [പ്രെസ്റ്റൺ ] വിനോദ് ജോൺ [യോർക്ക് ഷെയർ ] , ജിസ് കാനാട്ട് [മിഡ് ലാൻഡ്‌സ്‌ ], ജെറി ഉഴുന്നാലിൽ [ഈസ്റ്റ് ആംഗ്ലിയ ], ബേബി ജോൺ [സൗത്ത് ഈസ്റ്റ് ] സിജോ വള്ളിയാനിപ്പുറം [സൗത്ത് വെസ്റ്റ് ] ജോബിൻ ജോസ് [വെയിൽസ്‌ ] ലിട്ടു ടോമി [സ്റ്റുഡൻറ്സ് വിങ്‌ ], എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഡേവിസ് എടശ്ശേരി , സനീഷ് സൈമൺ, ഷാജിമോൻ മത്തായി കൊള്ളിയിൽ , ജോണി ജോസഫ് , സോണി മാത്യു കൊടപ്പാo കുന്നേൽ , അമൽ ബേബിച്ചൻ കൊച്ചുകരൂർ , ജെറി കൊട്ടാരം , ജോബിൻ ജോസ് കട്ടക്കയം , അനീഷ് ജോസ് , ജോബിൾ വെള്ളാഞ്ഞിയിൽ , ഷാൻ ചാണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!