Local Live
കേരള കോണ്‍ഗ്രസ് (എം) കുമാരമംഗലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി


തൊടുപുഴ: ഇന്ധനവില വര്‍ധനവിനെതിരേ കേരള കോണ്‍ഗ്രസ് (എം) കുമാരമംഗലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു. അപ്പച്ചന് ഓലിക്കരോട്ട്, തോമസ് കുളങ്ങരകുടിയില്‍, ജിന്റു ജേക്കബ്, ജോജോ മഠത്തിനാല്‍, ജൂബിന്‍ പൊട്ടനാനിക്കല്‍, ആന്റോ ഓലിക്കരോട്ട്, ശാന്ത പൊന്നപ്പന്, അഡ്വ. ജോളി കാരക്കുന്നേല്‍, ജോജി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
