Uncategorized

മന്ത്രി വീണ ജോര്‍ജിന് കെജിഎന്‍എ നിവേദനം നല്‍കി

 

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആരോഗ്യ രംഗത്ത് നടപ്പാക്കേണ്ട വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ)ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം സമര്‍പ്പിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാന്‍ ഞായറാഴ്ച ജില്ലയില്‍ നേരിട്ടെത്തിയ മന്ത്രിക്ക് കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ആര്‍ രജനി, ജില്ല ട്രഷറര്‍ സി കെ സീമ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ഇടുക്കി മെഡിക്കല്‍ കോളേജ് എല്ലാ സംവിധാനങ്ങളോടും കൂടി പ്രവര്‍ത്തനക്ഷമമാക്കുക,കോവിഡ് ബ്രിഗേഡ് സ്റ്റാഫിന്റെ സേവനം നീട്ടി നല്‍കുക, ജില്ലയിലെ മുഴുവന്‍ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി , എക്‌സ്-റേ , ഇസിജി സംവിധാനം ഉറപ്പ് വരുത്തുക ,തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേയ്ക്ക് നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുക, ജില്ലയിലെ നഴ്‌സിംഗ് ഓഫീസര്‍മാരുടെ റേഷയോ തീരുമാനിക്കുന്നതിലെ അപാകത പരിഹരിക്കുക,12 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ജില്ലാ നേഴ്‌സിങ് ഓഫീസര്‍ ഒഴിവ് നികത്തുക, ജില്ലയിലെ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം സ്ഥാപിക്കുക മുതലായ ആവിശ്യങ്ങളാണ് ഇവര്‍ ആരോഗ്യ മന്ത്രിക്ക് നിവേദനം മുഖാന്തരം കൈമാറിയത്.
ഇടുക്കി ജില്ലയുടെ ചുമലതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ വി ആര്‍ രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ഡിപിഎം ഡോ സുജിത് സുകുമാരന്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!