Idukki

കെ.എം മാണി സ്മൃതി സംഗമം സംഘടിപ്പിച്ചു

ചെറുതോണി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികം കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എം മാണി സ്മൃതി സംഗമമായി ആചരിച്ചു. ചെറുതോണി വ്യാപാരഭവനില്‍ വെച്ച് നടന്ന സ്മൃതി സംഗമം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ മണ്ഡലം-നിയോജക മണ്ഡലം ഭാരവാഹികളോടൊപ്പം വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചെത്തിയ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കാളികളായി. സിബി മൈക്കിള്‍, രാജന്‍ കൊടിഞ്ഞിയില്‍, അനീഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വാഴത്തോപ്പ്-മരിയാപുരം പഞ്ചായത്തുകളിലെ ഇരുന്നൂറിലധികം പ്രവര്‍ത്തകരാണ് സ്മൃതി സംഗമത്തില്‍വെച്ച് കേരളാ കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ് മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും സ്വീകരിച്ചത്.
നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷിജോ തടത്തില്‍, ജോസ് കുഴികണ്ടം, സിബിച്ചന്‍ തോമസ്, സി.കെ രാജു, ജോര്‍ജ് അമ്പഴം, ജേക്കബ് പിണക്കാട്ട്, റിന്‍സി സിബി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!