Uncategorized
കോലാനി പാലയ്ക്കത്തടത്തില്‍ എം.ടി.ചാക്കോ നിര്യാതനായി


തൊടുപുഴ: കോലാനി പാലയ്ക്കത്തടത്തില്‍ എം.ടി.ചാക്കോ (79, റിട്ട. അധ്യാപകന്‍, ഹോളിഫാമിലി ഹൈസ്‌കൂള്‍ രാജപുരം) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിന് രാജപുരം ഹോളിഫാമിലി ഫൊറോനാ പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ (റിട്ട. ടീച്ചര്‍) കോലാനി മുളയിങ്കല്‍ കുടുംബാംഗം. മക്കള്‍: ബിനു ജേക്കബ് (സെക്രട്ടറി ജി.ടെക്.എം.ഡി എക്‌സ്പീരിയോണ്‍ ടെക്‌നോളജി, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം, ഇന്‍ഫോ പാര്‍ക്ക്, കൊച്ചി), ബിഞ്ചു ജേക്കബ് (യു.കെ), ബിനിമോള്‍ ജേക്കബ് (യു.എസ്.എ). മരുമക്കള്‍: സബീന ബിനു (വഴിത്തല), ജാന്‍സി (വയനാട്), ബിജി (വാരപ്പെട്ടി).
