Kerala

കോഴിക്കോട് സ്റ്റാന്റില്‍ സ്വിഫ്റ്റ് ബസ് തൂണൂകള്‍ക്കിടയില്‍ കുടുങ്ങി

 

കോഴിക്കോട്; കോഴിക്കോട് ബസ് സ്റ്റാന്റില്‍ കെ സ്വിഫ്റ്റ് കുടുങ്ങി. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കെത്തിയ ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിച്ചെങ്കിലും രാവിലെ ബസ് തിരിച്ചെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. തൂണുകളിലെ ബലക്ഷയം ഒഴിവാക്കാന്‍ സ്ഥാപിച്ച വളയങ്ങള്‍ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബസിന്റെ ചില്ലുകള്‍ തകരാതെ ബസ് പുറത്തെടുക്കുക എന്നതാണ് വെല്ലുവിളി.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച് വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായെന്ന ആക്ഷേപവും ശക്തമാണ്. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സര്‍വീസ് നടത്തും.

Related Articles

Back to top button
error: Content is protected !!