ChuttuvattomIdukki

പട്ടികജാതി ക്ഷേമ പദ്ധതികള്‍നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി വേണം കെപിഎംഎസ്

ഇടുക്കി: പട്ടികജാതി വര്‍ഗ്ഗക്ഷേമ പദ്ധതികള്‍ നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിഎം എസ് സംസ്ഥാനഅസി: സെക്രട്ടറിയും പഞ്ചമി സ്വയംസഹായസംഘം സംസ്ഥാന കോര്‍ഡിനേറ്ററുമായഡോ: ആര്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു. അടിമാലി കെ പി എം എസ് ഹാളില്‍ പഞ്ചമി ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റേയും പട്ടിക വിഭാഗ വകുപ്പ് ധനകാര്യ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് പഞ്ചമി സ്വയം സഹായ സംഘത്തിലൂടെ വനിതകളെ പ്രാപ്തരാക്കും. ഇതിനായി പരിശീലന പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നതിന് സംസ്ഥാന കമ്മിറ്റി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചമിജില്ലാ കോര്‍ഡിനേറ്റര്‍ ഓമന വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജുബ്ലാങ്കര, പ്രകാശ് തങ്കപ്പന്‍ ,ഷിജി കെ കൊച്ചുകുഞ്ഞ്, ഇഎസ് ഷാജി, സിന്ധു സാബു, ഇന്ദു സന്തോഷ്, ശ്യാമളാ മോഹന്‍ ,എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button
error: Content is protected !!