ChuttuvattomVannappuram

കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വലിയ അപകടം ഒഴിവായി

വണ്ണപ്പുറം: യാത്രക്കാരുമായി ഇറക്കം ഇറങ്ങി വന്ന കെ.എസ്.ആര്‍.ടി.സി ബസിന്റ ബ്രേക്ക് നഷ്ട്ടപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. ബ്രേക്ക് നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ സജി ജേക്കബ്ബ് ഉടന്‍ തന്നെ വേഗം നിയന്ത്രിക്കുയും റിവേഴ്സ് ഗിയറിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇതോടെ ബസിന്റ വേഗം കുറയുകയും പതിയെ നിരങ്ങി നീങ്ങി നില്‍ക്കുകയും ചെയ്തു. ബസ് നിന്നതിന് സമീപം വലിയ ഗര്‍ത്തവും ഉണ്ട്. ബസ് അല്‍പ്പം കൂടി നിരങ്ങി നീങ്ങിയിരുന്നെങ്കില്‍ വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു. ബസില്‍ അറുപത് യാത്രക്കാരുണ്ടായിരുന്നു.  കട്ടപ്പനയില്‍ നിന്ന് 7.20 ഓടെ തങ്കമണി – വണ്ണപ്പുറം വഴി തൊടുപുഴയ്ക്കു സർവ്വീസ് നടത്തുന്ന ബസാണ് തിങ്കളാഴ്ച രാവിലെ 10.30 ന് കമ്പകക്കാനം എസ് വളവില്‍ അപകടത്തില്‍പ്പെട്ടത്. ബ്രേക് ഡ്രം ചൂടായതാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!