Kerala

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ

കൊച്ചി: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ശനിയാഴ്ച (ഡിസംബർ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബർ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി.

കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ഓഫ്‌റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ ഉപയോഗിച്ച് അധിക ട്രിപ്പുകൾ നടത്തിയും ശബരിമല സർവീസിന് ബസുകൾ നൽകിയപ്പോൾ ആനുപാതികമായി സർവീസ് ബസുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും കൊണ്ടാണ് 9.055 കോടി വരുമാനം നേടാനായതെന്നും സിഎംഡി അറിയിച്ചു. 10 കോടി രൂപയുടെ പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ വരാൻ വൈകുന്നത് തടസ്സമാണെന്നും ഇതിന് പരിഹാരമായി എൻസിസി, ജിസിസി വ്യവസ്ഥകളിൽ കൂടുതൽ ബസുകൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും സിഎംഡി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!