Kerala

കെ.എസ്.ആര്‍.ടി.സി. വനിതാ ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കും സ്വയം പരിശീലന പരിപാടി ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ വനിതാ ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കേരള പൊലീസിന്റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പരിശീലന പരിപാടി നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായും, കണ്ടക്ടര്‍മാരായും കൂടുതല്‍ വനിതാ ജീവനക്കാര്‍ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടി വരികയും രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരിശീലന പരിപാടി തയ്യാറാക്കിയത്. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിയിലേയും, കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റിലേതുമായ 20 വനിതാ ജീവനക്കാര്‍ പങ്കെടുത്തു. ഘട്ടം ഘട്ടമായി മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും.

Related Articles

Back to top button
error: Content is protected !!