ChuttuvattomKarimannor

കെഎസ്‌എസ്‌പിയു ഓഫീസ്‌ പ്രവർത്തനമാരംഭിച്ചു

കരിമണ്ണൂർ: കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ നെയ്യശേരി യൂണിറ്റ്‌ ഓഫീസ്‌(പെൻഷൻ ഭവൻ) പ്രവർത്തനമാരംഭിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. പൊതുസമ്മേളനം കരിമണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിസാമോൾ ഷാഷി ഉദ്‌ഘാടനം ചെയ്‌തു. എൻ.ആർ. നാരായണൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സി.കെ. ഔസേഫ്‌, മത്തായി മംഗളാംകുന്നേൽ, ബിനോയി തോമസ്‌, സാബു നെയ്യശേരി, തൊമ്മൻകുത്ത്‌ ജോയി, വി.എസ്‌. ജൽത്രൂദ്‌ എന്നിവരെ ആദരിച്ചു. വി.കെ. മാണി, ഷേർളി സെബാസ്‌റ്റ്യൻ, ടോമി മാത്യു, വി.വി. ഫിലിപ്പ്‌, എൻ.എ. ജയിംസ്‌, എം.ജെ. ലില്ലി, മോളിക്കുട്ടി മാത്യു, സി.വി. ജോർജ്, ടി.കെ. എബ്രഹാം എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!