Idukki

വായന വാരാചരണവുമായി കെ.എസ്.യു

 

തൊടുപുഴ: വളരാം നമ്മുക്ക് വായനയിലൂടെ എന്ന സന്ദേശമുയര്‍ത്തി വായനാ വാരാചരണവുമായി കെ.എസ്.യു ജില്ലാ കമ്മിറ്റി. ജില്ലയുടെ വിവിധ മേഖലകളില്‍ യുവജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുക, ഗ്രന്ഥശാലകളിലേക്ക് പുസ്തക ശേഖരണം, വായന മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. യുവാക്കള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ധന്വന്തിരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അനൂപ് ധന്വന്തിരി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ്, ജെയ്‌സണ്‍ തോമസ്, ഷാബിര്‍ ഷാജി, അഷ്‌ക്കര്‍ ഷെമീര്‍, ഫസല്‍ അബ്ബാസ്, ജോസിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!