Kudayathoor

കുടയത്തൂർ പഞ്ചായത്ത് മെമ്പർക്ക് അയോഗ്യതയില്ല

കുടയത്തൂർ: കുടയത്തൂർ പഞ്ചായത്ത് 4-ാം വാർഡ് മെമ്പർക്ക് അയോഗ്യതയില്ല.എതിർ സ്ഥാനാർത്ഥി നൽകിയ കേസ് തള്ളിയാണ് തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടത്.കുടയത്തൂർ 4-ാം വാർഡ് യുഡിഎഫ് മെമ്പർ നെസിയ ഫൈസലിനെ പ്രതിയാക്കി എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഇടതുപക്ഷ പ്രതിനിധി അനീഷ അനിൽ നൽകിയ പരാതിയാണ് കോടതി തള്ളിയത്.തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഫോം 2 (എ) ൽ അപാകത ഉണ്ടെന്ന് ചൂണ്ടി കാട്ടിയാണ് എതിർ സ്ഥാനാർഥി പരാതി നൽകിയത്.ശിക്ഷിക്കപ്പെട്ട കേസ് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 1200 രൂപ പിഴ അടച്ച ഒരു കേസ് ഉണ്ടെന്ന് ചൂണ്ടി കാട്ടിയാണ് കോടതിയെ എതിർ സ്ഥാനാർത്ഥി സമീപിച്ചത്. എന്നാൽ എതിർ സ്ഥാനാർത്ഥിയുടെ വാദം തള്ളി നെ സിയാക്ക് അനുകൂലമായി വിധി പറയുകയായിരുന്നു കോടതി. പ്രതി ഭാഗത്തിന് വേണ്ടി അഡ്വ. നോബിൾ ചാക്കോ, അഡ്വ. പീറ്റർ ജോസഫ് എന്നിവർ കോടതിയിൽ ഹാജരായി.

Related Articles

Back to top button
error: Content is protected !!