Kudayathoor

കുടയത്തൂർ:ഓട അടഞ്ഞതോടെ വെള്ളം ഒഴുകുന്നത് റോഡിലൂടെ

കുടയത്തൂർ: അന്ധവിദ്യാലയത്തിന് സമീപം അക്ഷയ കേന്ദ്രത്തിന് മുൻവശത്തുണ്ടായിരുന്ന ഓട അടഞ്ഞതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നും വരുന്ന മഴവെള്ളം റോഡിലൂടെ ഒഴുകി പ്രദേശത്തെ വ്യാപാര സ്ഥാപനത്തിലേക്ക് എത്തുന്നതായി പരാതി.നേരത്തെ ഈ ഭാഗത്ത് ആഴത്തിൽ ഓടയുണ്ടായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി പലപ്പോഴായി ഓട കൈയേറിയതിനാൽ മഴവെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത് .ശക്തമായ മഴയത്ത് ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്.ഈ ഭാഗത്ത് ഉണ്ടായിരുന്ന ഓട പുനർനിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!