Kudayathoor

കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു

കുടയത്തൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തെരവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല എന്ന് ആക്ഷേപം.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പാതയിലും, കേന്ദ്രത്തിൻ്റെ കോമ്പൗണ്ടിലും നിരവധി തെരുവ് നായകളാണ് ഉള്ളത് .ഇവ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവർക്ക് വലിയ ഭീഷണിയായി മാറുകയാണ്. രോഗികൾ ചീട്ടെടുക്കുന്ന കൗണ്ടറിന് സമീപവും തമ്പടിക്കുന്ന നായകളുടെ കൂട്ടം ആശുപത്രി ജീവനക്കാർ ഓടിച്ച് വിട്ടാലും പ്രദേശത്ത് നിന്നും പോകില്ല. കുട്ടികളും പ്രായമായവരും ഭീതിയോടെയാണ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രി അധികൃതർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടി എടുക്കുവാൻ തയാറായില്ലായെന്ന് ആക്ഷേപമുണ്ട്. രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയായി മാറിയ തെരുവ് നായ്ക്കളെ പ്രദേശത്ത് നിന്നും ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Related Articles

Back to top button
error: Content is protected !!