Idukki

തണ്ടപ്പേര്‍ പരിശോധനക്ക് പണം നല്‍കരുത്: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടാക്കമ്ബൂര്‍ വില്ലേജുകളിലെ 59, 60, 61, 63 ബ്ലോക്കുകളിലെ ഭൂമിയുടെ ഉടമകളെ കണ്ടെത്തി തണ്ടപ്പേര്‍ പരിശോധിച്ചു കരമടവ് രസീത്, ആധാരം, പട്ടയം, സെറ്റില്‍മെന്റ് രജിസ്റ്റര്‍ മുതലായ രേഖകളുമായി ഒത്തുനോക്കി ആധികാരികത ഉറപ്പുവരുത്തി ഭൂമിയുടെ തണ്ടപ്പേര്‍ നിജസ്ഥിതി പരിശോധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കാനുള്ള ഹിയറിങ് നടപടികള്‍ തുടങ്ങിയിട്ടുള്ളതാണ്.എന്നാല്‍ തണ്ടപ്പേര്‍ പരിശോധനക്കെന്ന പേരില്‍ സംഘടനകളും വ്യക്തികളും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടക്കുന്ന തണ്ടപ്പേര്‍ നിജസ്ഥിതി പരിശോധനക്ക് യാതൊരുവിധ ഫീസോ മറ്റു ചിലവുകളോ സര്‍ക്കാര്‍ ഈടാക്കുന്നില്ല.

ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ ആര്‍ക്കും പണം നല്‍കരുതെന്ന് അറിയിക്കുന്നു. ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!