Idukki

ഭൂപതിവ് ചട്ട നിയമഭേദഗതി:സര്‍ക്കാര്‍ കര്‍ഷകരോടൊപ്പമെന്ന് തെളിയിച്ചു : ജോസ് പാലത്തിനാല്‍

 

ചെറുതോണി: 1964 ഭൂപതിവ് ചട്ടവും 1993 ലെ പ്രത്യേക ഭൂപതിവ് ചട്ടവും നിയമ ഭേദഗതി ചെയ്യുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂവിനിയോഗ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി കേരളാ കോണ്‍ഗ്രസ് (എം) നിരന്തരമായി ആവശ്യപ്പെടുന്ന നിയമഭേദഗതി യാഥാര്‍ത്ഥ്യമാകുന്നതോടെ മലയോരത്തിന് വികസനത്തിന്റെ പുതിയ മുഖമാണ് കൈവരികയെന്നും മറ്റ് ജില്ലയിലെ ഭൂഉടമകളെപ്പോലെ ആത്മാഭിമാനത്തോടെയും ആര്‍ജവത്തോടെയും പദ്ധതികള്‍ നടപ്പാക്കുവാന്‍ ഈ തീരുമാനത്തിലൂടെ കഴിയുമെന്നും പറഞ്ഞു. ഭൂനിയമ ഭേദഗതിക്കായി തീരുമാനമെടുക്കുവാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ. രാജന്‍, ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ പിന്നില്‍ അണി നിരന്ന ജില്ലയിലെ ഇടതുപക്ഷ നേതാക്കള്‍ നടത്തിയ കൂട്ടായ ശ്രമത്തിന്റെ വിജയമാണ് ഈ തീരുമാനമെന്നും ജോസ് പാലത്തിനാല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!