Idukki

അപേക്ഷ ക്ഷണിച്ചു

ഇടുക്കി: നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇടുക്കി ജില്ലാ കോടതി – ഗവ.പ്‌ളീഡറുടെ ഓഫീസിലും, ഇടുക്കി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റന്റ്മാരായി പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലാ കോടതി – ഗവ പ്‌ളീഡറുടെ ഓഫീസില്‍ 1 ഉം ഇടുക്കി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 1 ഉം വീതമാണ് ലീഗല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും എല്‍എല്‍ബി പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ നിയമ ബിരുദധാരികളും 21 നും 35 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. എല്‍എല്‍എം യോഗ്യത ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ 2 വര്‍ഷത്തേക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 20000/ രൂപ ഹോണറേറിയം അനുവദിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എപ്രില്‍ 20 നു വൈകിട്ട് 5 മണിക്ക് മുന്‍പായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 296297.

Related Articles

Back to top button
error: Content is protected !!