Chuttuvattom

നെല്ലാപ്പാറ വളവില്‍ ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവറിന് പരുക്ക്

 

തൊടുപുഴ: നിയന്ത്രണം വിട്ട ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവറിന് പരുക്കേറ്റു. തൊടുപുഴ-പാലാ റോഡില്‍ നെല്ലാപ്പാറ വളവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് ആയിരുന്നു അപകടം. ലോറി ഡ്രൈവര്‍ രോഹിത്തിനെ (40) പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലൈവുഡ് നിര്‍മാണ വസ്തുക്കളുമായി പാലായില്‍ നിന്നും പെരുമ്പാവൂരിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം വിട്ട ലോറി മൂന്നു തവണ മലക്കം മറിഞ്ഞ് റബര്‍ മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. കാബിന്‍ പൂര്‍ണമായി തകര്‍ന്ന വാഹനത്തില്‍ നിന്നും നാട്ടുകാരാണ് ഡ്രൈവറെ പുറത്തെടുത്തത്. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

 

Related Articles

Back to top button
error: Content is protected !!