ArakkulamChuttuvattom

റോഡിന്റെ അറ്റകുറ്റപണികൾ മന്ദ​ഗതിയിൽ; കണ്ണിക്കൽ – പഴുക്കാക്കാനം പ്രദേശവാസികളുടെ യാത്ര ദുരിതത്തിൽ

മൂലമറ്റം: ദിനംപ്രതി വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന റോഡിൽ നടന്നു പോകാൻ തന്നെ ദുഷ്കരമായിരിക്കുകയാണ്.അറക്കുളം പഞ്ചായത്തിലെ കണ്ണിക്കൽ സെൻ്റ് ജോർജ് ജംഗ്ഷൻ പഴുക്കക്കാനം റോഡിനാണ് ഈ ദുർഗതി.അഞ്ച് കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ രണ്ടര കിലോമീറ്റർ ഇടുക്കി ജില്ലയിലും രണ്ടര കിലോമീറ്റർ കോട്ടയം ജില്ലയിലുമാണ്.ഈ റോഡിൻ്റെ പണി തുടങ്ങിയിട്ട് അഞ്ച് വർഷമായി.

നബാർഡിൻ്റെ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് റോഡിൻ്റെ പണികൾ നടത്തുന്നത്. നേരത്തെ ഇതുവഴി കാറും ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷയും, ജീപ്പുകളും പോകുമായിരുന്നു.ആദിവാസികളും വയോവൃദ്ധരും ഉൾപ്പെടെയുളള ആളുകൾകാൽനടയാത്രയ്ക്കായി ഈ പാത ഉപയോ​ഗിച്ചിരുന്നു. എന്നാൽ നിലവിൽ രോഗികളേയും പ്രായമായവരേയും എടുത്ത് കൊണ്ടു പോകേണ്ട അവസ്ഥയാണുളളത്.മൂവാറ്റുപുഴ സ്വദേശിയാണ് റോഡിന്റെ അറ്റകുറ്റപണികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.പാറ പൊട്ടിച്ച് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. റവന്യൂ വകുപ്പ് പാറ പൊട്ടിച്ച്കടത്തുന്നത് തടഞ്ഞതോടെ പണി മന്ദ​ഗതിയിലായി. സർക്കാർ അടിയന്തിരമായി ഇടപെട്ട് കണ്ണിക്കൽ പഴുക്കക്കാനം റോഡിൻ്റെ പണി എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!