Vannappuram

വ്യാപാരി വ്യവസായി സമിതി കരിമണ്ണൂര്‍ ഏരിയാ കമ്മറ്റി സമ്മേളനം

 

വണ്ണപ്പുറം : വ്യാപാരി വ്യവസായി സമിതി കരിമണ്ണൂര്‍ ഏരിയാ കമ്മറ്റി സമ്മേളനം വണ്ണപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍(പി.ബി.മനോജ് നഗര്‍) നടന്നു. സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബേബി കോവിലകം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്-വി.കെ.സോമന്‍പിള്ള, സെക്രട്ടറി- അമ്പിളി രവികല, ട്രഷറര്‍- എ.ബി.സന്തോഷ്, വൈസ് പ്രസിഡന്റ് സിന്ധുരാജീവ്, ജോ.സെക്രട്ടറി യു.എന്‍.സജീവന്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗകമ്മറ്റിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ വി.കെ.സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്പിളി രവികല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ബി.സന്തോഷ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ഷൈബി വെച്ചൂര്‍ നന്ദിയും പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!