ChuttuvattomErattupettaIdukki

മാസ്റ്റർ പ്ലാൻ തൽസ്ഥിതി തുടരണം; കോൺഗ്രസ് (എസ്)

തൊടുപുഴ: വിവാദമായ തൊടുപുഴ മാസ്റ്റർപ്ലാനിൽ നിലവിലുള്ള സ്ഥിതി തുടരണമെന്ന് കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾക്കുണ്ടാകുന്ന ഭയാശങ്കകൾ പരിഹരിക്കുന്നത് വരെ ഇത് തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എം.മനോജ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഹരികുമാർ തോപ്പിൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിശദീകരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. മനോജ്.കെ. നായർ, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ. ഭാസ്കരൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിനാരായണൻ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സജീവൻ, ജോസ് .സി.എം എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!