Idukki

എംഡിഎംഎയുമായി യുവാവ് പിടിയിൽ

നെടുങ്കണ്ടം . എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പച്ചടി കുന്നേൽ ടോണി കെ ജോയി (32) ആണ് പിടിയിലായത്. നെടുങ്കണ്ടം കെ ആൻഡ് കെ ഓട്ടോമൊബൈൽ ഉടമയാണ് ടോണി. ടോണിയുടെ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ നിന്നും 0.19മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഉടുമ്പൻചോല സർക്കിൾ ഇൻസ്പെക്ടർ ആർ.ജയരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലിജോ ജോസഫ്, ജിനു ജോ മാത്യു, ടിൽസ്, അരുൺ, ഷിബു, രതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌. നെടുങ്കണ്ടം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടക്കുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

Related Articles

Back to top button
error: Content is protected !!