ChuttuvattomKarimannor

കരിമണ്ണൂര്‍ പഞ്ചായത്തില്‍ ‘മേരി മാട്ടി മേരി ദേശ്’ പരിപാടി സംഘടിപ്പിച്ചു

കരിമണ്ണൂര്‍: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം – ആസാദി കാ അമൃത് മഹോത്സാവത്തി ന്റെ  ഭാഗമായി  നടക്കുന്ന  പരിപാടികളുടെ സമാപനം കുറിച്ച്  ക്വിറ്റ് ഇന്ത്യ ദിനമായ  9 മുതല്‍ 30 വരെ ‘മേരി മാട്ടി  മേരാ ദേശ്’  ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരില്‍ കരിമണ്ണൂരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വേനപ്പാറ കുളത്തിന്റെ പരിസരത്ത് മേരാ മിട്ടി മേരാ ദേശ് പരിപാടികള്‍  സംഘടിപ്പിച്ചു. സ്വതന്ത്ര സമര സേനാനി എം.ജോണ്‍ ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും സ്മരണക്കായി  അമൃത വാടിക നിര്‍മിക്കുന്നതിന്റെ  മുന്നോടിയായി കുളത്തിന്റെ പരിസരത്ത് ഫല വൃക്ഷതൈകള്‍ നട്ടു. യോഗം കരിമണ്ണൂര്‍  പഞ്ചായത്ത് പ്രസിഡന്റ്  നിസാമോള്‍ ഷാജി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് സെക്രട്ടറി  അഗസ്റ്റിന്‍ വി.എ ,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  വിജി ജോമോന്‍, പഞ്ചായത്ത് മെമ്പര്‍മാരയ   റെജി ജോണ്‍സണ്‍,  ടെസി വില്‍സണ്‍,  ആന്‍സി സിറിയക്,  ബിബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!