Idukki

ഹരിതം ജീവിതം’ പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ഇടുക്കി:പീരുമേട് മണ്ഡലത്തില്‍ കാര്‍ബണ്‍ ന്യൂട്രലീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഹരിതം ജീവിതം’ പദ്ധതിയ്ക്ക് വൃക്ഷതൈ നട്ടുകൊണ്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തുടക്കം കുറിച്ചു. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗ്ഗം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയാണെന്നും ഇത് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തലമുറ ഊന്നല്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രലീകരണം പദ്ധതിയിലൂടെ പീരുമേട് വലിയ സന്ദേശമാണ് കേരളത്തിന് നല്‍കുന്നത്. നല്ല മാതൃകകള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടെട്ടെയെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, എം ബി സി കോളേജ് ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസ്, മരിയന്‍ കോളേജ് ഡയറക്ടര്‍ ഫാ. ബേബി അലക്സ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ അജിമോന്‍ ജോര്‍ജ്, കുമളി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ നിഷാന്ത് മോഹന്‍, പീരുമേട് എ ഇ ഓ എം രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!