Idukki

മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാം തുറന്നേക്കും

ഇടുക്കി: മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാം തുറന്നേക്കും. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ജലത്തിന്റെ അളവ് 4759.4 മീറ്റിന് മുകളിലെത്തിയാല്‍ മൂന്നാര്‍ ടൗണില്‍ വെള്ളം കയറുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി മുതിരപ്പുഴയില്‍ അപകടകരമായ വിധത്തില്‍ ജലനിരപ്പുയരാത്ത വിധം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. മുതിരപ്പുഴയാറിന് തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button
error: Content is protected !!