Uncategorized

മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്നാര്‍: കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറെ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി എസ്റ്റേറ്റിലെ ന്യൂ മൂന്നാര്‍ ഡിവിഷന്‍ ശങ്കരന്റെ മകന്‍ മാരിമുത്തു (45) വിനെ ആണ് ഞായറാഴ്ച്ച രാവിലെ പഴയമൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വര്‍ഷമായി മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവറാണ് മാരിമുത്തു. ഞായറാഴ്ച രാവിലെ ഒമ്പതിന് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് പോലീസ് അറിയിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!