Kerala

മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍: മികച്ച ഉംറ സംഘാടകര്‍ക്കുള്ള പുരസ്‌കാരം അല്‍ഫലാഹ് ഗ്രൂപ്പിന്

കൊച്ചി: കേന്ദ്ര-കേരള സര്‍ക്കാരില്‍ നിന്നും നൂന പക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അനുകൂല്യങ്ങള്‍ സമുദായത്തിന്റെ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍. സാമൂഹിക പരിശ് കര്‍ത്താവായിരുന്ന മൌലാന അബ്ദുല്‍ കലാം അസാദിന്റെ ജന്മദിനതോടനുബന്ധിച്ച് വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്ന പുരസ്‌കാരം അല്‍ഫലാഹ് ഗ്രൂപ്പിന്. എറണാകുളം കലൂര്‍ എംഇഎസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള -ലക്ഷ ദീപു ഉംറ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മൂവാറ്റുപുഴ ചക്കുങ്ങല്‍ അല്‍ഫലാഹ് ഗ്രൂപ്പിനെ നിയമവകുപ്പ് മന്ത്രി പി രാജീവ് പുരസ്‌കാരം നല്‍കി ആദരിച്ചു. അബ്ദുല്‍ ജലീല്‍ സാഹിബ് ശ്രീമൂല നഗരം പഞ്ചായത്ത് സെക്രട്ടറി, ആലുവ തോപ്പില്‍ സ്റ്റോര്‍സ് പ്രൊപ്രിറ്റര്‍ അലിയാര്‍ സാഹിബ്, ആലുവ മണ്ഡലം ശിര നേതാവ് ആലുവ മുഹമ്മഫ് അലി സാഹിബ്, വനിതാ അമീറ നദീറ ഓണാമ്പിളി, മുഹമ്മദ് എന്നിവര്‍ അല്‍ഫലാഹ് കുടുംബത്തിനൊപ്പം മുസ്ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ മികച്ച ഉംറ സംഘടകര്‍ക്കുള്ള പുരസ്‌കാരം അല്‍ഫലാഹ് ഗ്രൂപ്പിന് നല്‍കി ആദരിച്ചു.

   

 

 

Related Articles

Back to top button
error: Content is protected !!