Uncategorized
മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യോഗാ ദിനാചരണം


മുതലക്കോടം: മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യോഗദിനാചരണം സംഘടിപ്പിച്ചു. സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.സി.സി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവരവരുടെ വീടുകളില്‍യോഗ ദിന പരിപാടികളില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജോ എം. ജോസ്, സ്‌കൗട്ട് മാസ്റ്റര്‍ അമല്‍ ജോണ്‍, ഗൈഡ് ക്യാപ്റ്റന്‍ ജിജി ലൂക്കോസ്, എന്‍.സി.സി ഓഫീസര്‍ ബിനു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
