Local LiveMuttom

മുട്ടത്ത് ക്ഷീരോല്‍പാദകസംഘം പ്രവര്‍ത്തനം ആരംഭിച്ചു

മുട്ടം: മില്‍മയുടെ കീഴിലുള്ള ക്ഷീരോത്പാദക സംഘം മുട്ടം ടൗണില്‍ സപ്ലെക്കോക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് ടോംസണ്‍ കിഴക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണമേന്മ പരിശോധന യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ഷൈജ ജോമോനും പാല്‍ വിപണനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം റെജി ഗോപിയും നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ കുട്ടിയമ്മ മൈക്കിള്‍, ടെസ്സി സതീഷ്, ക്ഷീരവികസന ഓഫീസര്‍ ജാസ്മിന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജു ശങ്കര്‍സംഘം സെക്രട്ടറി ജോയി കൊച്ചുപറമ്പില്‍, ജോണി ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. മില്‍മ ഓഫീസര്‍ അന്‍സു അഗസ്റ്റിന്‍, ഡയറി ഫാം ഇന്‍സ്പെക്ടര്‍ ആഗിമോള്‍, ആപ്‌കോസ് സെക്രട്ടറി സബിത തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 8 വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 4.30 വരെയും എന്നിങ്ങനെയാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111955124, 9847413076 എന്ന ഫോണ്‍ നമ്പരുകളില്‍ വിളിക്കുക.

 

Related Articles

Back to top button
error: Content is protected !!