ChuttuvattomIdukki

നന്മ കലാ സാഹിത്യ വേദി: സംസ്ഥാനവാർഷികം സംഘടിപ്പിച്ചു

ഇടുക്കി: കലാ-സാഹിത്യരംഗത്തുള്ളവരുടെ ഓൾ കേരളാ സംഘടനയായ നന്മ കലാ സാഹിത്യ വേദിയുടെ സംസ്ഥാനവാർഷിക പൊതുയോഗവും, തെരഞ്ഞെടുപ്പും നടത്തി. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 167 പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. സംസ്ഥാന കമ്മറ്റിയിലേക്ക് 63 അംഗങ്ങളെയും, സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക് 37 അംഗങ്ങളെയും തിരഞ്ഞെടുത്തു. വാർഷിക യോഗം ഫിലിം സ്റ്റാർ ദേവനന്ദ രതീഷ് ഉദ്ഘാടനം ചെയ്തു.

സ്‌നേഹമന്ദിരം ഡയറക്ടർ ബ്രദർ വി.സി. രാജു മുഖ്യപ്രഭാഷണം നടത്തി. മികച്ച സാമൂഹിക പ്രവർത്തക ആഗ്‌നസ് ബേബിയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് അമ്പഴം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സിബി മാത്യൂ, ജോസുകുട്ടി വാണിയപ്പുര, വിൻസെന്റ് വള്ളിയിൽ, ഷിജി ജെയിംസ്, ലീലാ കാക്കനാട്, അസീസ് അടിമാലി, ലീലാമ്മ രാജൻ, ടോജോ കോതമംഗലം, റെജി കോട്ടയം, ബാലു കലാഭവൻ പാലക്കാട്, ബബിത തൃശൂർ, സജീവൻ പണിക്കൻകുടി, അനിൽകുമാർ കൊല്ലം, ഷെറിൻ പത്തനംതിട്ട, അമ്പിളി എറണാകുളം, ബിന്ദു തോമസ് കൊച്ചി, രേണുകുമാർ ആചാരി ആലപ്പുഴ, ജോസ് കാനത്തിൽ, ബിജിമോൾ തുടങ്ങിയവർ യോ​ഗത്തിന് നേതൃത്വം നൽകി. തുടർന്ന് വിവിധ ജില്ലകളിൽ നിന്നും എത്തിയവരുടെ കലാപരിപാടികളും നടത്തി.

Related Articles

Back to top button
error: Content is protected !!