Muttom

ദേശീയ ലോകദാലത്ത് ജൂൺ 10ന്

മുട്ടം: ദേശീയ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യം ഒട്ടാകെ സംഘടിപ്പിക്കുന്ന ദേശീയ ലോകദാലത്ത് ജൂൺ 10ന് നടക്കും ഇതിന്റെ ഭാഗമായി ഇടുക്കി ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ, ഇടുക്കി,കട്ടപ്പന പീരുമേട്,ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളിൽ ലോക അദാലത്ത് സംഘടിപ്പിക്കും.

വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതും അല്ലാത്തതുമായ സിവിൽ,ക്രിമിനൽ,വാഹന, അപകട ഇൻഷുറൻസ് കുടുംബ തർക്കം, റവന്യൂ റിക്കവറി, മുദ്ര വില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിലുള്ള കേസുകൾ തുടങ്ങിയവ പരിഗണിക്കും കേസുകളിൽ നോട്ടീസ് ലഭിച്ച വ്യക്തികൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ജൂൺ 10ന് രാവിലെ പത്തു മണിക്ക് ഹാജരാകണമെന്ന് ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ ശശികുമാർ പി എസ് സെക്രട്ടറി /സബ് ജഡ്ജ്  ഷാനവാസ് എ എന്നിവർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!