Idukki

നവകേരള സദസ് : ഇടുക്കിയെ മിടുക്കിയാക്കി ജനസാഗരം

ഇടുക്കി:  നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ യാത്ര രണ്ടാം ദിവസത്തിലേക്ക് കടന്ന് ഇടുക്കി നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ പകരം വെക്കാനില്ലാത്ത ജനപിന്തുണയാണ് ലഭിച്ചത്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്നും ഇടുക്കി നിയോജക മണ്ഡലത്തിൽ  വന്നേത്തിയപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാനും നിവേദനങ്ങൾ സമർപ്പിക്കാനുമായെത്തിയ അനേകായിരങ്ങൾ കരഘോഷങ്ങളോടെ സദസ്സിനെ വിജയമാക്കി.
ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, ഇ-ടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിങ്ങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘടക സമിതി സജ്ജമാക്കിയിരുന്നു.
അതുൽ നറുക്കാരയും സംഘവും അവതരിപ്പിച്ച മ്യൂസിക് ബാൻഡ് പരിപാടി വേദിയിൽ അരങ്ങേറി.

Related Articles

Back to top button
error: Content is protected !!