Karimannur

നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

 

കരിമണ്ണൂര്‍: നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 1976 എസ്.എസ്.എല്‍.സി ബാച്ചിന്റെ സമ്മേളനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. 56 പേരുണ്ടായിരുന്ന ബാച്ചിലെ 37 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ഥികളായ ഡാര്‍ലി ജോസ്, സെലിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രാര്‍ഥന ആലപിച്ചതോടെ യോഗത്തിന് തുടക്കം കുറിച്ചു. ഗ്രൂപ്പ് കണ്‍വീനര്‍ ജോസഫ് സി.സി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സഹപാഠികളിലും അധ്യാപകരിലും നിര്യാതരായവര്‍ക്ക് വേണ്ടി ജോസഫ് കെ.എം അനുശോചനം അറിയിച്ചു. പിന്നീട് നടന്ന ഗുരുവന്ദന ചടങ്ങിന് ജെയിംസ് പി.എം നേതൃത്വം നല്‍കി. അധ്യാപകരായ ഉതുപ്പ് പി.എ, ആര്‍.സി ജോസഫ്, റ്റി.പി മത്തായി, ഔസേഫ് പി.വി, സിസ്റ്റര്‍ എമരേന്‍സിയ, സിസ്റ്റര്‍ ഗ്രേസി എന്നിവരെയും സ്റ്റാഫംഗങ്ങളായ സി.പി ഔസേഫിനെയും എം.ജെ ത്രേസ്യാമ്മയെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഫാ. മാത്യു തോട്ടത്തിമ്യാലില്‍, സുജാത സി.എ, ജോണ്‍സണ്‍ കെ.സി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!