Kerala

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യം 10 ശതമാനം കുറഞ്ഞെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി : രാജ്യത്തെ ദാരിദ്ര്യം 10 ശതമാനം കുറഞ്ഞെന്ന് പഠനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ കണക്കാണ് നിതീ ആയോഗിന്റെ പഠനം വ്യക്തമാക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം , അതായത് 13 .5 കോടിയിലധികം പേര്‍ ബഹുവിധ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്നാണ് നീതി ആയോഗ് പുറത്തവിട്ട പഠനം സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ രാജ്യത്തെ ആകെ ദരിദ്രരുടെ എണ്ണം 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞു. ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ മുന്നിലുള്ളത്. യുപിയില്‍ 34 ലക്ഷത്തിലധികം പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളം, തമിഴ്നാട്, ഡല്‍ഹി, ?ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം.ഐക്യരാഷ്ട്ര സംഘടനയുടെ മള്‍ട്ടിഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് അഥവാ എംപിഐ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലാണ് പഠനം നടന്നത്.

 

Related Articles

Back to top button
error: Content is protected !!